ബോബന് & മോളി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് മെംബര്‍ രമേശന് ഒമ്പതാം വാര്‍ഡ്. ഇരട്ടകളായ ആന്റോ ജോസ് പെരേര, അബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കട്ടപ്പന, ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഫെബ്രുവരി 18 ന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സാധാരണ ഒരു യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അത്യന്തം രസകരമായി ചിത്രത്തിലൂടെ പ്രതിപാദിക്കുന്നു.
അര്ജുന് അശോക്, ശബരിഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക.
രണ്‍ജി പണിക്കര്‍, തരികിട സാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശബരീഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദിപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജോഷി തോമസ് പള്ളിക്കലാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. നിര്‍മ്മാണ നിര്‍വ്വഹണം ജോബ് ജോര്‍ജ്. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments