2022 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന ഖ്യാതി വിഷ്ണുമോഹന് സംവിധാനം ചെയ്ത മേപ്പടിയാന് സ്വന്തമാക്കിയിരിക്കുന്നു. ജനുവരി 14 ന് കേരളത്തിലെ പ്രദര്‍ശനശാലകളില്‍ റിലീസിനെത്തിയ മേപ്പടിയാന് ഇതിനോടകം തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി കളക്ട് ചെയ്തുകഴിഞ്ഞു. കോവിഡ് സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകുതിപേര്‍ക്ക് മാത്രമാണ് തീയേറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നിട്ടും ഇത്രയും ഉയര്‍ന്ന ഷെയര്‍ നേടാന്‍ കഴിഞ്ഞത് വന്‍ വിജയമായിത്തന്നെയാണ് സിനിമാപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
ഇതിനു പുറമെ മേപ്പടിയാന്റെ സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. രണ്ടര കോടിക്ക് സാറ്റ്ലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് അമൃത ചാനലാണ്. ഒടിടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് ഒന്നര കോടിക്കും.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിംഗ് -റീമേക്ക് റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഈയിനത്തില്‍ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. ആഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം ഉള്‍പ്പെടെ മേപ്പടിയാന് ആകെ സ്വന്തമാക്കിയത് 9.02 കോടി രൂപയാണ്.
പ്രിന്റ് ആന്റ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും. നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിര്‍മ്മാണക്കമ്പനി ആദ്യ നിര്‍മ്മാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്.
കോവിഡ് ഉയര്‍ത്തിയ ഭീഷണി മാത്രമായിരുന്നില്ല, ചിത്രത്തെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളെയും അതിജീവിച്ചാണ് ഉണ്ണിമുകുന്ദന് ഫിലിംസ് ഈ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. അത് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകതന്നെ ചെയ്യും.
Recent Comments