രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാംതൂണ്. ആദ്യ മൂന്ന് ചിത്രങ്ങളിലെയും നായകന് മമ്മൂട്ടിയായിരുന്നെങ്കില്‍ ഇത്തവണ അഞ്ച് നായകന്മാരുമായിട്ടാണ് നാലാംതൂണിലൂടെ അജയ് എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, അര്ജുന് അശോകന് എന്നിവര്‍ ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് നായകന്മാരെ കൂടെ വൈകാതെ അനൗണ്‍സ് ചെയ്യും. അപര്‍ണ്ണ ബാലമുരളിയാണ് നായികനിരയില്‍ കാസ്റ്റ് ചെയ്യപ്പെട്ട പ്രമുഖതാരം.
പൊളിറ്റിക്കല്‍ ത്രില്ലറാണ് നാലാംതൂണ്. ജനാധിപത്യവ്യവസ്ഥയിലെ നാലാംതൂണായി വിവക്ഷിക്കുന്നത് മാധ്യമങ്ങളെയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ തിരോധാനത്തോടെയാണ് നാലാംതൂണിന്റെ കഥ ആരംഭിക്കുന്നത്. തീര്‍ച്ചയായും ചിത്രത്തിന്റെ ടൈറ്റില്‍ അന്വര്‍ത്ഥമാകുന്നതും ആ വിധത്തിലാണ്. കാണാതാകുന്ന മാധ്യമപ്രവര്‍ത്തകയെ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയാണ്. കേസന്വേഷണത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥന് നിയമിക്കപ്പെടുന്നു. അന്വേഷണത്തിലൂടെ ചുരുളഴിയുന്ന രാഷ്ട്രീയമാധ്യമരംഗത്തെ സംഘര്‍ഷങ്ങളിലൂടെയാണ് നാലാംതൂണ് ഉദ്വേഗഭരിതമാകുന്നത്. സുരേഷ്ബാബുവാണ് നാലാംതൂണിന്റെ കഥാകാരന്.
നാലാംതൂണിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 15 ന് എറണാകുളത്ത് ആരംഭിക്കും. രണദിവയാണ് ക്യാമറാമാന്, ജോസഫ് നെല്ലിക്കന്‍ കലാസംവിധായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കലും എക്സിക്യൂട്ടീവ് സേതു അടൂരുമാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും സുജിത് സുധാകരന് കോസ്റ്റിയൂമും നിര്‍വ്വഹിക്കുന്നു. ഹരി തിരുമലയാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നാലാംതുണ് നിര്‍മ്മിക്കുന്നത്.
Recent Comments