ആല്വിന് ക്രീയേഷന്സിന്റെ ബാനറില്‍, മഹേഷ് ജെയിന്, അരുണ്‍ ജെയിന്, വിനീത് എന്നിവര്‍ നിര്‍മ്മിച്ച് ഡോ. ജെസ്സി സംവിധാനം ചെയ്ത ചിത്രമാണ് നീതി. താവായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവന്‍ എന്നീ കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം. ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട മൂന്ന് വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട സിനിമയാണിത്.
ഒന്ന് രാമന്‍കുട്ടി കുടുംബ പ്രാരാബ്ദമുള്ള ഒരു കാര്‍ ഡ്രൈവറും ഒരു പ്രമുഖ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഒരു ദീര്‍ഘ ദൂര യാത്രയില്‍ വഴി തെറ്റി കാട്ടില്‍ ഭൂസമരം നടക്കുന്ന സമരഭൂമിയില്‍ അകപ്പെടുകയും, വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും അവര്‍ക്കിടയിലെ സംഭാഷണങ്ങളും തുടങ്ങി പൊളിറ്റിക്കല്‍, മിസ്റ്ററി, ഹൊറര്‍ ത്രില്ലറാണ് മുഖമറിയാത്തവന്‍. ചിത്രത്തിലെ നായകന് മുഖമില്ല എന്ന പ്രത്യേകത കൂടിയുണ്ട്. രണ്ടാമത്തേത് ഗേ വിഭാഗക്കാരുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പങ്കാളിയുടെ കൂടെയുള്ള സ്വത്തവകാശം, തൊഴിലവകാശം, പരസ്പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോള്‍ സുപ്രീം കോടതിയില്‍ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സ്വവര്‍ഗ്ഗ അനുരാഗികളുടെ വിവിധ അവകാശത്തെ പരാമര്‍ശ്ശിക്കുന്ന സിനിമയാണ് എന്നിലെ നീ. മൂന്നാമത്തേത് എല്‍ജിബി ടിഐഎകുവിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങള്‍, തൊഴില്‍ മേഖയിലെ പ്രശ്നങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്റെ അമ്മ.
ഒട്ടേറെ പുതുമകള്‍ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അണിയറയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുരളി എസ് കുമാര്‍, അഖിലേഷ് എന്നിവരുടെ വരികള്‍ക്ക് കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷെയ്ക്ക് ഇലാഹിയുടേതാണ് പാശ്ചാത്തല സംഗീതം. പാലക്കാട് -കുത്തനൂര്‍, തൃശൂര്‍, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള്, തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ, കവ, കീഴാറ്റൂര്‍ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ടി.എസ്. ബാബു ഛായാഗ്രഹണവും ഷമീര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ബിനോജ് കുളത്തൂര്‍, ടിപി കുഞ്ഞി കണ്ണന്, ലതാ മോഹന്‍,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വര്‍ഷാ നന്ദിനി, മാസ്റ്റര്‍ ഷഹല്‍, ആശ പാലക്കാട്, രജനി, ബിനോയ്, രമ്യാ, മാസ്റ്റര്‍ ശ്രാവണ്‍, വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിന്, വൈഷണവ്, അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രന്, അനീഷ് ശ്രീധര്‍, കവിത, താര രാജു, അക്ഷയ, ബേബി കല്‍പ്പാത്തി, ഷീന പെരുമാട്ടി, സുചിത്ര ,ഉണ്ണിമായ,റീന ശാന്തന് , ഉദയ പ്രകാശന്, ഷാനിദാസ്, പ്രസാദ്, സിദ്ധിക്ക്, വേലായുധന്, മുരുകന്, ഉണ്ണി തിരൂര്‍, ദേവദാസ്, ഷിബു വെട്ടം സന്തോഷ് തിരൂര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അഭിനയിക്കുന്നു. പിആര്‍ഒ. എംകെ ഷെജിന്‍.
Recent Comments