ന്നാ, താന്‍ കേസ് കൊട്. കുറഞ്ഞു നാളുകള്‍ക്കു മുമ്പ് വരെയും ഇങ്ങനെയൊരു ടൈറ്റിലിനെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കാലം മാറി. സിനിമയുടെ കോലവും. സംസാരഭാഷപോലും ടൈറ്റിലുകളാകുന്നു. അതുകൊണ്ട് കുഴപ്പമില്ല. അതിന്റെ കണ്ടന്റുകള്‍ വളരെ ശക്തമത്താണ്. അതുകൊണ്ട് പ്രേക്ഷകരും അത്തരം സിനിമകളെ കൈനീട്ടി സ്വീകരിക്കാന്‍ മടിക്കുന്നില്ല.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഐതിഹാസികമായ വിജയത്തിനുശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ, താന്‍ കേസ് കൊട്. കുഞ്ചാക്കോബോബനാണ് നായകന്. ചാക്കോച്ചന്റെ ജോഡിയായി ഗായത്രിശങ്കറും അഭിനയിക്കുന്നു. 18 വയസ്സ്, നടുവുലെ കൊഞ്ചം പക്കത്തെ കാണും, പുരിയാത പുതിര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് ഗായത്രി ശങ്കര്‍. ഗായത്രിയുടെ അരങ്ങേറ്റ മലയാളചിത്രമാണിത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നവരാണ് മറ്റ് അഭിനേതാക്കള്‍.
ടൈറ്റിലിലുള്ള പ്രകടമായ സൂചനപോലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ചിത്രമാണിത്. ഇതൊരു ശുദ്ധ ആക്ഷേപഹാസ്യ ചിത്രംകൂടിയാണ്.
സംവിധായകരായ ഫെലീനിയുടെയും മഹേഷ് നാരായണന്റെയും ചിത്രങ്ങള്‍ക്കുശേഷം ന്നാ, താന്‍ കേസ് കൊട് എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. എന്നാല്‍ ഡേറ്റില്‍ അനിശ്ചിതത്വം വരാനിടയുണ്ട്. ഫഹദ് നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ക്യാമറാമാനാണിപ്പോള് മഹേഷ് നാരായണന്. ഫഹദ് പരിക്ക് പറ്റി വിശ്രമത്തിലായതോടെ ഷെഡ്യൂള്‍ ബ്രേക്കായിരിക്കുകയാണ്. മലയന്‍കുഞ്ഞിന്റെ ഷൂട്ടിംഗ് വൈകിയാല്‍ മഹേഷിന്റെ ഡേറ്റുകള്‍ക്ക് ക്ലാഷ് വരാനിടയുണ്ട്. അങ്ങനെയായാല്‍ രതീഷിന്റെ ചിത്രം മുന്നിലേയ്ക്ക് വന്നേക്കാം.
ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠനാണ്. ജ്യോതിശങ്കറാണ് കലാസംവിധായകന്‍.
നീണ്ട നാളുകള്‍ക്കുശേഷം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments