സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഒരപാര കല്യാണവിശേഷം. നവാഗതനായ അനീഷ് പുത്തന്‍പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 30 ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
സ്ക്രീന്‍ വ്യൂ പ്രൊഡക്ഷന്സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന് വടക്കയില്‍, മനോജ് കുമാര്‍ കരുവാത്ത്, പുരുഷോത്തമന് ഇ പിണറായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഭഗത് മാനുവല്‍, കൈലാഷ്, അഷ്ക്കര്‍ സൗദാന്‍, ശിവാനി ഭായ്, ഭീമന് രഘു, സന്തോഷ്, സുധീര്‍ പറവൂര്‍, ശിവജി ഗുരുവായൂര്‍, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, ശിവദാസ് മാറമ്പിള്ളി, കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍ എന്നിവര്‍ അഭിനയിക്കുന്നു. സജേഷ് വാകേരി, അരവിന്ദാക്ഷന് കണ്ണോത്ത് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സുനോജിന്റേതാണ് കഥ.
ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്, എഡിറ്റര്‍ പി.സി. മോഹനന്, സംഗീതം ഹരികുമാര്‍ ഹരേറാം, ഗാനരചന പ്രേംദാസ് ഇരുവള്ളൂര്‍, പ്രമോദ് വെള്ളച്ചാല്‍, കല വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് പ്രെജി, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി കോട്ടയം, കോസ്റ്റ്യൂം വിനീത് ദേവദാസ്, ബി.ജി.എം സാമുവല്‍ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പുംചോല, സ്റ്റില്‍സ് ശാലു പേയാട്, ഡിസൈന്‍സ് മനു ഡാവന്‍ജി. പി.ആര്.ഒ. എം.കെ. ഷെജിന്‍.
Recent Comments