പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം. വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഓര്‍മ്മകളില്‍ ‘സെപ്റ്റംബര്‍ 23 ന് തീയേറ്ററുകളിലെത്തുന്നു. കന്യാകുമാരിയുടെ മനോഹാരിതയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ റൊമാന്റിക് ഹീറോ ശങ്കര്‍ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്നു. പറളിയാര്‍ വെള്ളച്ചാട്ടം, മാത്തൂര്‍ തൊട്ടിപ്പാലം, വൈകുണ്ഠം പ്ലാന്റേഷന് എന്നിവിടങ്ങാണ് മറ്റ് ലൊക്കേഷനുകള്‍.
ശങ്കറിനു പുറമെ ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ, റോഷന് അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്കുമാര്‍ പി, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം നിതിന്‍ കെ രാജ്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, ഗാനരചന എം വിശ്വപ്രതാപ്, സംഗീതം ജോയ് മാക്സ്വെല്, ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ എഎല്‍ അജികുമാര്‍, പശ്ചാത്തലസംഗീതം സുധേന്ദുരാജ്, കല ബിനില്‍ കെ ആന്റണി, ചമയം പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈനര്‍ രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍ പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്ട്രോളര് ടി മഗേഷ്. ആഷിക് സുധാകരന്, അരുണ്‍ കുമ്മാസി, സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സോബിന്‍ ജോസഫ് ചാക്കോ എന്നിവരാണ് സംവിധാന സഹായികള്‍. വിതരണം സാഗാ ഇന്റര്‍നാഷണല്‍, സ്റ്റില്‍സ് അജേഷ് ആവണി, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments