ഒരു മെക്സിക്കന്‍ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ബൊഹീമിയന്‍ ഗാനം’. ‘1975 നാഷണല്‍ എമര്‍ജന്‍സി’ എന്ന ടാഗ് ലൈനോടുകൂടിയുള്ള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ റിലീസ് ചെയ്തു.
മാറ്റിനിയുടെ ബാനറില്‍ ബാദുഷാ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് സംയുക്തമായി ചേര്‍ന്ന് എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഒരു ബൊഹീമിയന്‍ ഗാനം’. മാറ്റിനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്.
Recent Comments