മണിമല എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ കണ്ണന്റെയും തുളസിയുടെയും പ്രണയമാണ് ഒരു പക്കാ നാടന്‍ പ്രേമം എന്ന ചിത്രത്തിലൂടെ പറയുന്നത്. പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവര്‍ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനര്‍ജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തില്‍ ഇരുവരും കാത്തിരുന്നു. ഒപ്പം അവര്‍ ഒന്നാകാന്‍ ആഗ്രഹിച്ച അവരുടെ ഉറ്റമിത്രങ്ങളും.
ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി. രാമചന്ദ്രന്, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന് പയ്യനൂര്, സനത്, അന്‍സില്‍, അബ്ദുള്‍ കരീം, ഡ്വായിന്, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
എ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന് വിനോദ് നെട്ടത്താന്നിയാണ്. രചന രാജു സി. ചേന്നാടും ഛായാഗ്രഹണം ഉണ്ണി കാരാത്തുമാണ്, എഡിറ്റിംഗ് ജയചന്ദ്രകൃഷ്ണ, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, വിനു കൃഷ്ണന്, സംഗീതം മോഹന്‍ സിത്താര. കെ.ജെ യേശുദാസ്, വിനീത് ശ്രീനിവാസന്, വിധുപ്രതാപ്, അഫ്സല്, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സന്റ് പനങ്കൂടാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഡാനി പീറ്റര്‍, കല സജി കോടനാട്, ചമയം മനീഷ് ബാബു, കോസ്റ്റിയും രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ശിവക്ക് നടവരമ്പ്, ഡിസൈന്‍സ് ഡോ. സുജേഷ് മിത്ര, സ്റ്റില്‍സ് പവിന് തൃപ്രയാര്‍, പി.ആര്.ഒ അജയ് തുണ്ടത്തില്‍.
Recent Comments