ഒരു തെക്കന്‍ തല്ലുകേസിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ ഉഡുപ്പിയില്‍ തുടങ്ങും. അതിന് മുന്നോടിയായി സംവിധായകന് ശ്രീജിത്ത്, ക്യാമറാമാന് മധു നീലകണ്ഠന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട് എന്നിവര്‍ ഉഡുപ്പിയില്‍ എത്തിയിട്ടുണ്ട്. ലൊക്കേഷന്‍ ഹണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. നാല് ദിവസത്തെ വര്‍ക്കാണ് ഉഡുപ്പിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഉഡുപ്പി ഷെഡ്യൂളോടെ ഷൂട്ടിംഗ് പൂര്‍ണ്ണമാകും.
ഇന്നും നാളെയുമായി താരനിരക്കാരും ഉഡുപ്പിയിലെത്തും. ബിജുമേനോന്, റോഷന്‍മാത്യു, പത്മപ്രിയ എന്നിവരാണ് ഫൈനല്‍ ഷെഡ്യൂളില്‍ പങ്കെടുക്കുന്ന അഭിനേതാക്കള്‍.
കൊടുങ്ങല്ലൂരായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍. 62 ദിവസത്തെ വര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ബ്രേക്കെടുത്തിരുന്നു.
ഇന്ദുഗോപന്റെ പ്രശസ്ത നോവലെറ്റായ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ സിനിമാരൂപമാണ് ഒരു തെക്കന്‍ തല്ലുകേസ്.
Recent Comments