കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.പി. ഫെലീനി സംവിധാനം ചെയ്ത ഒറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ഗോവയിലാണ് ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മുംബയ്, മംഗലാപുരം, ഉടുപ്പി എന്നിവിടങ്ങളിലായി 100 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അവശേഷിച്ച രണ്ട് മര്‍മ്മപ്രധാനമായ സ്വീക്കന്സുകളുടെ ചിത്രീകരണമാണ് എറണാകുളത്തെ സ്റ്റുഡിയോയില്‍ കഴിഞ്ഞദിവസം നടന്നത്. ചാക്കോച്ചനോടൊപ്പം ഒരു പുതുമുഖനടിയും ചിത്രീകരണത്തില്‍ പങ്കെടുത്തു.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്ന ഒറ്റിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഫെസ്റ്റിവല്‍ റിലീസാണെന്ന് അറിയുന്നു.
മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഒരേസമയമാണ് സിനിമ ചിത്രീകരിച്ചത്. അതുകൊണ്ടാണ് ഷൂട്ടിംഗ് ഡേറ്റുകളും നീണ്ടത്.
ചാക്കോച്ചനെയും അരവിന്ദ് സ്വാമിയെയും കൂടാതെ ജാക്ക് ഷ്റോഫ്, ആടുകളം നരേന്, ഈഷാ റബ്ബ, അമല്‍ഡ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തീവണ്ടിക്കുശേഷം ടി.പി. ഫെലീനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന് ആര്യയും ചേര്‍ന്നാണ്.
Recent Comments