തീവണ്ടിക്കുശേഷം ഫെലീനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ ചിത്രീകരണം മാര്‍ച്ച് 24 ന് ഗോവയില്‍ ആരംഭമാകും. 40 ദിവസത്തെ ഷൂട്ടിംഗാണ് ഗോവയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഉഡുപ്പി, മംഗലാപുരം, മുംബയ് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാകും.
കുഞ്ചാക്കോ ബോബനും അരവിന്ദ്സ്വാമിയുമാണ് ഒറ്റിലെ കേന്ദ്രകഥാപാത്രങ്ങള്‍. നായിക തെലുങ്കില്‍നിന്നുള്ള ഈഷാറബ്ബയാണ്. മറ്റൊരു ബോളിവുഡ് താരത്തിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തമിഴടക്കം വില്ലന്‍വേഷം ചെയ്ത താരമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. പക്ഷേ ഒറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
ഒറ്റിലെ നായികയ്ക്കുവേണ്ടി പലരേയും സമീപിച്ചിരുന്നു. തമന്നയും തൃഷയും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒറ്റിന്റെ കഥ കേട്ടവരെല്ലാം സന്തോഷപൂര്‍വ്വം ചെയ്യാമെന്നേല്‍ക്കുകയും ചെയ്തു. പക്ഷേ ഡേറ്റാണ് കീറാമുട്ടിയായി മാറിയത്. ചാക്കോച്ചന്റെയും സ്വാമിയുടെയും ഡേറ്റുകള്ക്കനുസൃതമായിട്ടാണ് ഒറ്റിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതുമായി ഒരു തരത്തിലും സമരസപ്പെടാതെ വന്നപ്പോഴാണ് സമീപിച്ച നായികമാരെയെല്ലാം സംവിധായകന് ഒഴിവാക്കേണ്ടിവന്നത്. ആ അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഈഷാറെബ്ബയിലേയ്ക്കാണ്.
തെലുങ്കിലെ മറ്റ് നായികമാരില്നിന്നൊക്കെ വ്യത്യസ്തമായി മികച്ച പെര്‍ഫോമര്‍ എന്ന വിശേഷണത്തിന് അര്‍ഹയാണ് ഈഷാ. അവരവതരിപ്പിച്ചിട്ടുള്ള മിക്ക കഥാപാത്രങ്ങളും പ്രകടനപരമായി മതിപ്പുളവാക്കിയിരുന്നു. അമീതുമീ, ദര്സകുണ്ട്, സുബ്രഹ്മണ്യപുരം തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ പ്രകടനം മകുടോദാഹരണമാണ്.
ആടുകളം നരേനും ഒറ്റില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ഒറ്റ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments