മണിക്കൂറുകള്‍ക്ക് മുമ്പാണ് പാപ്പന്റെ മിക്സിംഗ് പൂര്‍ത്തിയായത്. തൊട്ടുപിന്നാലെ സംവിധായകന് ജോഷി, നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളി, ഡിസ്ട്രിബ്യൂട്ടര്‍ സുജിത്ത്, സംഗീതസംവിധായകന് ജേക്ക് ബിജോയ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് എന്നിവരടക്കം ചിത്രം കണ്ടു. സപ്ത തീയേറ്ററില്വച്ചായിരുന്നു സ്ട്രീമിംഗ്. നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും സിനിമ കണ്ട് പിരിഞ്ഞത്.
‘ഇതൊരു സമ്പൂര്‍ണ്ണ ജോഷി ചിത്രം. സുരേഷ്ഗോപിയുടെ രണ്ടാവരവ് ഇതിനേക്കാളും ഗംഭീരമാക്കാനില്ല.’ നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളി പറഞ്ഞു.
പാപ്പന്റെ റിലീസ് ഡേറ്റും തീരുമാനിച്ചു. ജൂലൈ 29 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം വരും.
ക്രൈം ത്രില്ലറാണ് പാപ്പന്. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ചിത്രത്തെ വൈകാരികമാക്കും. ചടുലമായ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ആര്.ജെ. ഷാനാണ് പാപ്പനുവേണ്ടി തിരക്കഥയൊരുക്കുന്നത്. അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ് ഛായാഗ്രാഹകന്‍.
Recent Comments