ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിച്ച്
വിനയന് സംവിധാനം നിര്‍വ്വഹിക്കുന്ന ‘പത്തൊന്‍പതാം നുറ്റാണ്ട്’ സെപ്തംമ്പര്‍ 8 തിരുവോണനാളില്‍ തീയറ്ററുകളില്‍ എത്തും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നായക കഥാപാത്രമായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വില്‍സനാണ്.
1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ആക്ഷന്പാക്ക്ഡായ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിംഗും ശബ്ദമിശ്രണവും തീയേറ്റര്‍ എക്സ്പീരിയന്സിന് പരമാവധി സാദ്ധ്യതയും നല്കുന്ന ചിത്രമാണ്. എം. ജയചന്ദ്രന്റെ ആലപിച്ച നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്, ക്യഷ്ണ, ബിജു പപ്പന്, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം നുറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന് ചാലിശ്ശേരി, എഡിറ്റിംഗ് വിവേക് ഹര്ഷന്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റും ധന്യാ ബാലക്യഷ്ണന്, സൗണ്ട് ഡിസൈന്‍ സതീഷ്, കോ പ്രൊഡ്യൂസര്‍ വി.സി. പ്രവീണ്‍, ബൈജു ഗോപാലന്. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ക്യഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്സ്.
Recent Comments