ഒടുവില്‍ എല്ലാ ഉദ്വേഗങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സംവിധായകന് വിനയന് തന്റെ പുതിയ നായക കഥാപാത്രത്തെ വിളമ്പരപ്പെടുത്തിയിരിക്കുന്നു.
ഗോകുലം ഗോപാലനുവേണ്ടി വിനയന് സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവനടന്മാരില് ശ്രദ്ധേയനായ സിജു വില്‍സനാണ്.
മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുന്‍നിര താരങ്ങളുടെ ഫെയ്സ്ബുക്കിലൂടെയാണ് പുതിയ വെളിപ്പെടുത്തല്‍.
വിനയന്തന്നെ വിശേഷിപ്പിച്ചതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസമാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അതിലെ കേന്ദ്രകഥാപാത്രമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ ആറ് മാസമായി കളരിയും കുതിരസവാരിയും മറ്റ് ആയോധനകലകളിലും പരിശീലനം നേടിവരികയാണ് സിജു.
ചിത്രത്തിലെ മറ്റൊരു ഐതിഹാസിക കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ ചെമ്പന്‍വിനോദും മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയെ കയാദുവും അവതരിപ്പിക്കുന്നു. കയാദു പാതി മലയാളിയാണ്. മഹാരാഷ്ട്രയിലെ സ്റ്റേജ് പെര്‍ഫോമറാണ് കയാദു.
ചിത്രത്തിന്റെ പൂജ നാളെ രാവിലെ എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കും. ഷൂട്ടിംഗ് ഫെബ്രുവരി 1ന് തുടങ്ങും.
കുട്ടനാട്ടുവച്ചാണ് ആദ്യത്തെ അഞ്ച് ദിവസത്തെ ഷൂട്ടിംഗ്. ചോറ്റാനിക്കരയിലും അഞ്ച് ദിവസത്തെ വര്‍ക്ക് ഉണ്ടാകും. അതുകഴിഞ്ഞ് പാലക്കാട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്യും. മേജര്‍ പോര്‍ഷനുകളും ചിത്രീകരിക്കുന്നത് ഇവിടെവച്ചാണ്. നാല്‍പ്പത് ദിവസത്തെ വര്‍ക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് തിരുവനന്തപുരത്താണ്.
അനൂപ് മേനോന്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ടി.ജി. രവി, സുധീര്നായര്, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സെന്തില്‍കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്, കൃഷ്ണ, ബിജു പപ്പന്, ബൈജു എഴുപുന്ന, ശരണ്‍, സുന്ദരപാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്, സലിം ബാബ, ജയകുമാര്‍, നസീം സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണിനായര്, ബിജു തോമസ്, മധു പുന്നപ്ര, ഹൈദരാലി, ദീപ്തി സതി, പൂനം ബജ്വ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി അമ്പതോളം താരങ്ങള്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്. ഷാജികുമാറാണ് ക്യാമറാമാന്. വിവേക് ഹര്ഷന് എഡിറ്ററും അജയന് ചാലിശ്ശേരി കലാസംവിധായകനുമാണ്. റഫീക്ക് അഹമ്മദും ജയചന്ദ്രനുമാണ് സംഗിതവിഭാഗം കൈകാര്യം ചെയ്യുന്നത്. ഇക്ബാല്‍ പാനായിക്കുളത്തിനും രാജന് ഫിലിപ്പിനുമാണ് കാര്യനിര്‍വ്വഹണ ചുമതല. പട്ടണം റഷീദ് മേക്കപ്പിന്റെയും ധന്യാ ബാലകൃഷ്ണന് കോസ്റ്റിയൂമിന്റെയും ചുമതല നിര്‍വ്വഹിക്കുന്നു.
Recent Comments