മികച്ച പ്രകടനങ്ങളുമായി എത്തുന്ന കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതാപ് പോത്തന്, ടിനി ടോം,ദേവി അജിത്ത്, പ്രവീണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്റെ കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന് ഹരിദാസ് പറഞ്ഞു.
മോത്തി ജേക്കബ് പ്രൊഡക്ഷന്സിന്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ് പെര്‍ഫ്യൂം നിര്‍മ്മിച്ചിരിക്കുന്നത്്. ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും രെുക്കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടാണ്. ഛായാഗ്രഹണം സജെത്ത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ, കോസ്റ്റ്യൂം സുരേഷ് ഫിറ്റ്വെല്, മേക്കപ്പ് പാണ്ഡ്യന്, സ്റ്റില്‍സ് വിദ്യാസാഗര്‍, പിആര്‍ഒ പി ആര് സുമേരന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.
Recent Comments