ചരിത്ര പ്രസിദ്ധമായ മാഹിയിലെ പുരാതനമായ കല്ലാട്ട് തറവാട്ടില്‍വച്ചാണ് നവാഗതനായ വിഷ്ണു ഭരതന് സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ നിര്‍മ്മാതാവ് റിനീഷ് കെ.എന്‍. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന് മാനുവല്‍ തോമസ് ഫസ്റ്റ് ക്ലാപ്പും നല്കി.
സൂപ്പര്‍ ഹിറ്റ് ചിത്രം 21 ഗ്രാം എന്ന സിനിമയ്ക്കുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെഎന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പാതിരായ്ക്കുശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
പ്രണയവും കുടുംബവും കോര്‍ത്തിണക്കിയ ഒരു വിന്റേജ് ഹൊററാണ് ചിത്രം. ചന്തുനാഥ്, അജു വര്‍ഗീസ്, അനൂപ് മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍
ഭഗത് മാനുവല്‍, ഡോ. റോണി രാജ്, അജി ജോണ്‍, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജിനി നിലാ, ആവണി, ബാല താരങ്ങളായ ആവണി, ജെസ്, ഇഥാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ വിഷ്ണു ഭരതന്, ബിജില്‍ ബാലകൃഷ്ണന്, സംഗീതം സാം സി.എസ്., ഗാനങ്ങള്‍ വിനായക് ശശികുമാര്‍. ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് നിതീഷ് കെ.ടി.ആര്., പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാഹുല്‍ ആര്. ശര്‍മ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹ്മൂദ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് അഷറഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോര്‍ കിഷോര്‍ പുറക്കാട്ടിരി, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ റിച്ചാര്‍ഡ് ആന്റണി.
തലശ്ശേരി, മാഹി ഭാഗങ്ങളിലായി ഫീനിക്സിന്റെ ചിരികരണം പൂര്‍ത്തിയാകും.
Recent Comments