അഭിലാഷ് രാഘവന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പ്രതിഭ ട്യൂട്ടോറിയല്‍സ്’. കുറച്ചു പഠിത്തം കൂടുതല്‍ ഉഴപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രതിഭ ടൂട്ടോറിയല്‍സ് എത്തുന്നത്.
പ്രദീപിന്റെയും ഭരതന്റെയും ടൂട്ടോറിയല്‍ കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുധീഷ്, ഹരീഷ് കണാരന്, ജാഫര്‍ ഇടുക്കി, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. കൂടാതെ ആര്‍എല്‍വി രാമകൃഷ്ണന്, മണികണ്ഠന്, സതീഷ് അമ്പാടി, മനോരഞ്ജന്‍, അഞ്ജന അപ്പുക്കുട്ടന് തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ സിനിമയുടെ പൂജ കലൂരിലെ ‘അമ്മ’ അസോസിയഷന് ഹാളില്‍ വെച്ച് നടന്നു. കഥ ജോയ് അനാമിക. ചായാഗ്രഹണം രാഹുല്‍ സി വിമല. ബികെ ഹരിനാരായണന്, മനു മന്‍ജിത്,ഹരിത ഹരി ബാബു എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് സംഗീതം പകര്‍ന്നിരിക്കുന്നു. നിത്യാ മാമന്, ശ്രുതി ശിവദാസ്, പ്രജിത്ത് പ്രസന്നന്, അയിറന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
എഡിറ്റിംഗ് രജിന് സി.ആര്. കലാസംവിധാനം മുരളി ബായ്പ്പൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് നിജില്‍ ദിവാകരന്. പ്രോജക്ട് ഡിസൈനര്‍ ഷമീം സുലൈമാന്‍.
ഗുഡ് ഡേമൂവിസിന്റെയും അനാമിക മൂവീസിന്റെയും ബാനറില്‍ എ.എം ശ്രീലാല്‍ പ്രകാശനും ജോയി അനാമികയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 9 ന് കോഴിക്കോട് കോടഞ്ചേരി പരിസരപ്രദേശങ്ങളില്‍ ഷൂട്ടിങ് ആരംഭിക്കുന്നു. പിആര്‍ഒ എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments