കലാഭവന്‍ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശക്തമായ മറ്റൊരു കഥാപാത്രംകൂടി- ഡി.വൈ.എസ്.പി. മാണി ഡേവിസ്. സമര്‍ത്ഥനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥന്. നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പ്രൈസ് ഓഫ് പോലീസ് എന്ന ചിത്രത്തിലാണ് ഷാജോണ്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നത്. ഒരു കുറ്റാന്വേഷണ കഥയാണ് പ്രൈസ് ഓഫ് പോലീസ്.
ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മിയ, സ്വാസിക, മെറീന മൈക്കിള്‍ എന്നിവരാണ് സ്ത്രീപക്ഷ നിരയിലെ കരുത്തര്‍. മിയയുടെ മലയാള സിനിമയിലേയ്ക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രത്തിലെ ആനി എന്ന കഥാപാത്രം.
രാഹുല്‍ മാധവ്, തലൈവാസല്‍ വിജയ്, റിയാസ് ഖാന്, കോട്ടയം രമേഷ്, സൂരജ് സണ്‍, ബിജു പപ്പന്, അരിസ്റ്റോ സുരേഷ് എന്നിവരും താരനിരയിലുണ്ട്.
മാധ്യമപ്രവര്‍ത്തകനാണ് ഉണ്ണി മാധവ്. ദീര്‍ഘകാലം ജയ്ഹിന്ദ് ടിവിയുടെ എഡിറ്ററായിരുന്നു. ജോലി ഉപേക്ഷിച്ചാണ് സിനിമയുടെ മായികലോകത്തേയ്ക്ക് എത്തിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരു ബിഗ് പ്രോജക്ട് ചിത്രമാണ് ഉണ്ണി ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അത് തുടങ്ങാന്‍ ഇരിക്കെയാണ് കോവിഡ് എത്തുന്നത്. അതോടെ ആ പ്രോജക്ട് തല്ക്കാലം മാറ്റിവയ്ക്കേണ്ടിവന്നു. ഒടിടിക്കുവേണ്ടി ഒരു ചെറിയ പടം ചെയ്യാമെന്നുള്ള നിര്‍മ്മാതാവ് അനീഷ് ശ്രീധരന്റെ നിര്‍ദ്ദേശമാണ് പ്രൈസ് ഓഫ് പോലീസിലേയ്ക്ക് എത്തിച്ചേരുന്നത്. എഴുതി പൂര്‍ത്തിയായപ്പോള്‍ അതൊരു വലിയ പ്രോജക്ടായി മാറുകയായിരുന്നു. രാഹുല്‍ കല്യാണാണ് പ്രൈസ് ഓഫ് പോലീസിനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. രാഹുലിന്റെയും ആദ്യത്തെ എഴുത്തുസംരംഭമാണ്.
പ്രൈസ് ഓഫ് പോലീസിന്റെ ഷൂട്ടിംഗ് ജൂണ്‍ 29 ന് തുടങ്ങും. തിരുവനന്തപുരവും ബാംഗ്ലൂരും ചെന്നൈയുമാണ് ലൊക്കേഷന്‍. എ.ബി.എസ്. സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ വിക്രമനാണ് ലൈന്‍ പ്രൊഡ്യൂസര്‍.
സമീര്‍ ജിബ്രാനാണ് ഛായാഗ്രാഹകന്‍. ജയശീലന്‍ സദാനന്ദന് പ്രൊഡക്ഷന്‍ കണ്ട്രോളറും അനന്ദു വിജയന് എഡിറ്ററുമാണ്. റോണി റാഫേലാണ് സംഗീത സംവിധായകന്. ബി.കെ. ഹരിനാരായണനും പ്രെറ്റി റോണിയുമാണ് ഗാനങ്ങള്‍ എഴുതുന്നത്. റോണി റാഫേലിന്റെ ഭാര്യയാണ് പ്രെറ്റി റോണി. പ്രെറ്റി ഇതാദ്യമായിട്ടാണ് സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ എഴുതുന്നത്.
Recent Comments