എ.കെ. സാജന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ഇങ്ക് ലാബ് സിനിമാസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൂപ്പര്‍ ഡീലക്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിക്സന് പൊടുത്താസും സുരാജ് പി.എസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിന് മുന്നോടിയായി പൂജാച്ചടങ്ങുകളും നടന്നു. അമ്പലവയല്‍ മൗണ്ട് അവന്യു ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ജോജു ജോര്‍ജ്, എ.കെ.സാജന്, ജോജു ജോര്‍ജിന്റെ സഹോദരന് വര്‍ക്കി, നടന് സുധീര്‍ എന്നിവരും ഭദ്രദീപം തെളിയിച്ചു. ഡിക്സന് പൊടുത്താസ് സ്വിച്ചോണ്‍ കര്‍മ്മം നടത്തി. സുരാജ് ഫസ്റ്റ് ക്ലാപ്പും ചെയ്തു.
ജോജു ജോര്‍ജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിന്‍സന്റ് സ്ക്കറിയ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍ കുടിയേറിയ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് വിന്‍സന്റ് സ്കറിയ. കറിയാച്ചന് എന്നാണ് അയാളെ അറിയപ്പെടുന്നത്. കൃഷിയിലും പൊതു പ്രവര്ത്തനങ്ങളിലുമൊക്കെയാണ് കൂടുതല്‍ താല്‍പ്പര്യം. ഔദ്യോഗിക ജീവിതം പേരിനു മാത്രം. ഒറ്റയാള്‍ ജീവിതമാണ് നയിച്ചുപോരുന്നത്. ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകളുള്ള ഒരു പെണ്‍കുട്ടി കടന്നു വരുന്നു. അത് ഇതുവരെ അയാള്‍ പിന്തുടര്ന്നു വന്ന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ആ പെണ്‍കുട്ടിയുമായി മാനസികമായും ഏറെ അടുത്തു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തികഞ്ഞ ത്രില്ലര്‍ മൂഡില്‍ എ.കെ.സാജന് അവതരിപ്പിക്കുന്നത്.
ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായികയാകുന്നത്.
ബാലചന്ദ്രമേനോന്, ചെമ്പന്‍ വിനോദ്, ലിജോമോള്‍, ജോണി ആന്റണി, ഷിബില, അഭിരാം, ജാഫര്‍ ഇടുക്കി. സംവിധായകന് ജിയോബേബി, അബു സലിം, തിരക്കഥാകൃത്ത് ദിലീഷ് നായര്‍, പൗളി വത്സന്, സോനാ നായര്‍, അബിന്‍, റോഷന്, ഷൈനി, കൃഷ്ണപ്രഭ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ജേയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം വേണു. ഒരിടവേളക്കുശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
എഡിറ്റിംഗ് വിവേക് ഹര്ഷന്, കലാസംവിധാനം വിനീഷ് ബംഗ്ളാന്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ സുനില്‍ റഹ്മാന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ബാബുരാജ് മനിശ്ശേരി, എബി. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജീവ് പെരുമ്പാവൂര്‍. വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്, ഫോട്ടോ അനൂപ് ചാക്കോ.
Recent Comments