ആര്.ഡി.എക്സിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ അണിയറപ്രവര്‍ത്തകര്‍ ഹൈലൈറ്റ് ചെയ്തിരുന്ന ഒരു പേരുണ്ടായിരുന്നു- അന്‍പറിവ്. കേള്‍ക്കുമ്പോള്‍ ഒരാളാണെന്ന് തോന്നും. പക്ഷേ അല്ല. അന്പ് മണിയെന്നും അറിവ് മണിയെന്നും പേരുള്ള ഇരട്ടകളാണവര്‍. അവര്‍ സില്വര്സ്ക്രീനില് അറിയപ്പെടുന്നത് അന്പറിവെന്നാണ്.
ആര്.ഡി.എക്സിന്റെ ആക്ഷന്‍ കോറിയോഗ്രാഫിയുടെ ചുമതല അവരെയാണ് സംവിധായകന് നഹാസ് ഹിദായത്തും നിര്‍മ്മാതാവ് സോഫിയാപോളും ചേര്‍ന്ന് ഏല്‍പ്പിച്ചത്.
ആര്.ഡി.എക്സ്. അടിമുടി ആക്ഷന്‍ ചിത്രമാണെന്ന് സംവിധായകന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. തീര്‍ച്ചയായും അതിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കേണ്ടതും അങ്ങനെയുള്ളവര്‍ തന്നെയായിരിക്കണമെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. കെ.ജി.എഫിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കി വീണ്ടും കത്തിനില്‍ക്കുന്ന സമയത്താണ് അന്പറിവനെ നിര്‍മ്മാതാവ് സോഫിയാപോള്‍ നേരില്‍ കണ്ട് തന്റെ ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫിയുടെ ചുമതല ഏല്‍പ്പിച്ചത്.
അന്‍പറിവ് ആ ദൗത്യം കൃത്യമായി നിര്‍വ്വഹിച്ചെന്ന് ഇന്ന് പുറത്തിറങ്ങിയ ആര്.ഡി.എക്സിന്റെ ടീസര്‍ വ്യക്തമാക്കുന്നു. പൊതുവെ ആക്ഷന്‍ രംഗങ്ങളില്‍ അത്ര ശോഭിക്കാത്ത ഷെയ്ന് നിഗവും നീരജ് മാധവും മെയ് വഴക്കത്തോടെ സംഘടനരംഗങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടപ്പോള്‍ അന്‍പറിവിനെ നമിക്കാതെ വയ്യ.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റ് 25 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments