ഫിലിം ആര്‍ട്ട് മീഡിയ ഹൗസിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘റെഡ് ഷാഡോ’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയയെ അവളുടെ പിറന്നാള്‍ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോള്‍ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുകയും പിന്നീട് ആന്റോ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. തന്റെ നിരപരാധിത്വം തെളിയിക്കാനായി കസ്റ്റഡിയില്‍നിന്നും ആന്റോ രക്ഷപ്പെടുന്നതോടെ കഥാമുഹൂര്‍ത്തങ്ങള്‍ മറ്റൊരു ഗതിയിലേക്ക് മാറുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകള്‍ക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോയുടെ ഇതിവൃത്തം.
മനുമോഹന്‍, രമേശ്കുമാര്‍, അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്, ശ്രീമംഗലം അശോക് കുമാര്‍, ദീപ സുരേന്ദ്രന്, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപര്‍ണ, വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന് ജീട്രസ്, അനില്‍ കൃഷ്ണന്, അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സുനില്‍ ഹെന്‍ട്രി, മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന്, അനില്‍ പീറ്റര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഫിലിം ആര്‍ട്ട് മീഡിയ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് മേനംകുളം ശിവപ്രസാദാണ്. ഛായാഗ്രഹണം ജിട്രസ്, എഡിറ്റിംഗ്, ഡി ഐ വിഷ്ണു കല്യാണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മണക്കാട് അയ്യപ്പന്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സതീഷ് മരുതിങ്കല്‍, ഗാനരചന അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം അനില്‍ പീറ്റര്‍, ബൈജു അഞ്ചല്‍. എംജി ശ്രീകുമാര്‍, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു എന്നിവരാണ് ഗായകര്‍. പശ്ചാത്തലസംഗീതം റിക്സണ് ജോര്‍ജ് സ്റ്റാലിന്, ചമയം രതീഷ് രവി, കൊറിയോഗ്രാഫി ഈഹ സുജിന്‍, കല അനില്‍ പുതുക്കുളം, കോസ്റ്റ്യും വി സിക്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍ ബിജു സംഗീത, പ്രൊഡക്ഷന്‍ കണ്ട്രോളര് ജോസ് കളരിക്കല്‍, ലൊക്കേഷന്‍ മാനേജര്‍ സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, അനില്‍ കൃഷ്ണന്, ആനന്ദ് ശേഖര്‍ എന്നിവരാണ് സംവിധാന സഹായികള്‍. സ്റ്റില്‍സ് സിയാദ്, ജിയോന്, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments