വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയി(AFRIFF) ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 9 ന് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി.സി. അഭിലാഷ് സംവിധാനം ചെയ്ത ചിത്രംകൂടിയാണ് സബാഷ് ചന്ദ്രബോസ്.
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പധാനവേഷം ചെയ്ത ചിത്രം ഒരു പഴയകാല കളര്‍ ടി.വിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പ്രതികൂല സാഹചര്യത്തിലും ചിത്രം തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമിലും ഉയര്‍ന്ന റേറ്റിംഗാണ് സബാഷ് ചന്ദ്രബോസ് സ്വന്തമാക്കിയത്. ആമസോണ്‍ പ്രൈമിനായിരുന്നു ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം. അധികം വൈകാതെ ടിവിയിലും സംപ്രേക്ഷണം ചെയ്യും.
ഈ വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളില്‍ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.
Recent Comments