എന്ന് നിന്റെ മൊയ്തീന് എന്ന ചലച്ചിത്രത്തിനു ശേഷം ആര്.എസ്. വിമല്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ശശിയും ശകുന്തളയും. നവാഗതനായ ബച്ചാള്‍ മഹമ്മദാണ് സംവിധായകന്. കൊല്ലങ്കോട്, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം എഴുപതുകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ട്യൂട്ടോറിയല്‍ കോളജുകളുടെ പരസ്പര കലഹവും പ്രണയവുമൊക്കെ ഇതിവൃത്തമാകുന്നു. ഷാഹിന്‍, ആമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബാലാജി ശര്‍മ്മ, അശ്വിന്‍കുമാര്‍, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം പ്രകാശ് അലക്സ്. പശ്ചാത്തല സംഗീതം കെ.പി. ഛായാഗ്രഹണം വിഷ്ണുപ്രസാദ്. എഡിറ്റിംഗ് വിനയന് എം.ജെ. കലാസംവിധാനം വസന്ത് പെരിങ്ങോട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി. കോസ്റ്റ്യും ഡിസൈന്‍ കുമാര്‍ എടപ്പാള്‍. സംഘട്ടനം അഷറഫ് ഗുരുക്കള്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ ഷിബി ശിവദാസ്.
ആമി ഫിലിംസിന്റെ ബാനറില്‍, ആര്.എസ്.വിമല്‍, സലാം താലിക്കാട്ട്, നേഹ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Recent Comments