കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടോ? ചോദ്യം നേരിട്ട് രാജീവ് പിള്ളയോടായിരുന്നു.
‘എന്തിന് പറയാന്‍ മടിക്കണം. കിന്നാരത്തുമ്പികള്‍ ഞാനും കണ്ടിട്ടുണ്ട്. എത്രതവണയാണെന്നൊന്നും അറിയില്ല. അന്നത്തെ കാലത്ത് ഞങ്ങളുടെ പ്രായത്തിലുള്ള എല്ലാ ചെറുപ്പക്കാരും ആ സിനിമ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. കിന്നാരത്തുമ്പികള്‍ മാത്രമല്ല, കല്ലുവാതുക്കല്‍ കത്രീനയും ഡ്രൈവിംഗ് സ്ക്കൂളുമൊക്കെ ഞാന്‍ കണ്ടിട്ടുള്ള ഷക്കീല പടങ്ങളാണ്.’ രാജീവ് പറഞ്ഞു.
ഈ ചോദ്യം ഇപ്പോള്‍ രാജീവിനോട് ചോദിച്ചതിനുപിന്നില് ഒരു കാരണമേയുള്ളൂ. ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല എന്ന ബോളിവുഡ് സിനിമയില്‍ രാജീവ് പിള്ളയും അഭിനയിക്കുന്നുണ്ട്. ഷക്കീലയുടെ ബോയ് ഫ്രണ്ടായ റിച്ചാര്‍ഡ്സിനെ അവതരിപ്പിക്കുന്നത് രാജീവാണ്. കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍വച്ച് ഷക്കീലയുടെ പ്രൊമോഷന് വര്‍ക്കുകളും നടന്നിരുന്നു. ആ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു ഷക്കീല. അതില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിനുപിന്നാലെ വാഗമണില്വച്ച് രാജീവിനെ കണ്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജീവിനോട് സംസാരിച്ചത്.
ഷക്കീലയോട് ഇക്കാര്യങ്ങള്‍ നേരിട്ട് പറയാന്‍ കഴിഞ്ഞോ?
അവര്‍ കൂടി ഇരുന്ന സദസ്സില്‍വച്ച് പ്രേക്ഷകരോടും ഞാനീ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഞാന്‍ എന്തിന് കള്ളം പറയണം എന്ന മുഖവുരയോടെ. ഞാന്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍ സംവിധായകന് എന്റെ അടുത്ത് വന്ന് പ്രസംഗം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. എന്റെ തുറന്നുപറച്ചില്‍ ഷക്കീലയ്ക്ക് ഇഷ്ടമായെന്നും.
ഷക്കീലയെ മീറ്റ് ചെയ്തിരുന്നോ?
പ്രോഗ്രാമിനു മുമ്പേ കണ്ടിരുന്നു. ഞാന്‍ സ്വയം ചെന്ന് പരിചയപ്പെടുകയായിരുന്നു. റിച്ചാര്‍ഡിനെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോള്‍, ‘കണ്ടിരുന്നു. വളരെ നന്നായിട്ടുണ്ടെന്നായിരുന്നു’ അവരുടെ പ്രതികരണം.
ഷക്കീലയുടെ റിലീസ് എന്നാണ്?
ഡിസംബര്‍ 25 ന്. ഇന്ത്യയൊട്ടാകെ 1500 തീയേറ്ററുകളിലാണ് ഷക്കീല പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ കാര്യം എന്താണെന്നറിയില്ല. ആ സമയത്ത് തീയേറ്ററുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ ഇവിടെയും പ്രദര്‍ശനം ഉണ്ടാകും.
രാജീവ് പറഞ്ഞു.
റിച്ചാ ചന്ദയാണ് ഷക്കീലയില്‍ ടൈറ്റില്‍ കാരക്ടറിനെ അവതരിപ്പിക്കുന്നത്. പങ്കജ് ത്രിപാഠി, എസ്തര് നോഹ, ശിവ റാണ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Recent Comments