ഉണ്ണിമുകുന്ദന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. പൂജയോടെയായിരുന്നു തുടക്കം. നിലവിളക്കില്‍ ആദ്യതിരി തെളിയിച്ചത് ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ആദ്യ ചിത്രം മേപ്പടിയാന് സംവിധാനം ചെയ്ത വിഷ്ണുമോഹനായിരുന്നു. ഉണ്ണിമുകുന്ദന്റെ അച്ഛനും യു.എം.എഫ് ന്റെ സാരഥികളിലൊരാളുമായ മുകുന്ദന് നായര്‍ തിരക്കഥയുടെ കോപ്പി സംവിധായകന് അനൂപ് പന്തളത്തിന് കൈമാറി. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്തായിരുന്നു. തുടര്‍ന്ന് ആദ്യഷോട്ട് പകര്‍ത്തി. ബാലയും ദിവ്യപിള്ളയും അഭിനയിക്കുന്ന രംഗങ്ങളാണ് തുടര്‍ന്ന് ചിത്രീകരിച്ചത്. ഉണ്ണിമുകുന്ദനും ലൊക്കേഷനിലുണ്ട്. നാളെ മുതല്‍ ഉണ്ണിയും ചിത്രത്തിന്റെ ഭാഗമാകും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments