ഫിലിം ഫോര്‍ട്ട് മീഡിയ ലാബ് നിര്‍മ്മിച്ച്, നജീബലി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തൊന്നാമന്‍ മെയ് 27 ന് തീയേറ്ററുകളിലെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം വി.വി. വിനയന്.
രാഹുല്‍ മാധവ്, സുനില്‍ സുഖദ, ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍, കിരണ്‍രാജ്, വി.കെ. ബൈജു, അനീഷ് രവി, അനഘ ജാനകി, അനിയപ്പന്, ബിനീഷ് ബാസ്റ്റിന്, ഹരിശ്രി ബ്രിജേഷ് തുടങ്ങിയവരാണ് താരനിരയില്‍.
പ്രമേയത്തിലെ പുതുമ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ശബരീഷ് സംഗീതം പകര്‍ന്നിരിക്കുന്നു. നെജീബ് ഷാ ഛായാഗ്രഹണവും കുമാരവേല്‍ എഡിറ്റിങ്ങും വാസു വാണിയംകുളം വസ്ത്രാലങ്കാരവും സന്തോഷ് പടുവിലയ് കലാസംവിധാനവും ബ്രൂസ്ലി രാജേഷ് സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നിര് മാണനിര്വഹണം ബിനീഷ് കുട്ടന്. ചിത്രം ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തിയറ്ററുകളില്‍ എത്തിക്കുന്നു. വാര്‍ത്തകള്‍ ഏബ്രഹാം ലിങ്കണ്.
Recent Comments