ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൗദി വെള്ളക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. ഓപ്പറേഷന് ജാവയുടെ വന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് സൗദി വെള്ളക്ക പറയുന്നത്. തീരദേശത്ത് താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. അവരുടെ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
അയിഷാ ഉമ്മ എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയിഷാ ഉമ്മയെ അവതരിപ്പിക്കുന്ന പുതുമുഖം ദേവീവര്മ്മയാണ്. ബിനു പപ്പു, സുധിക്കോപ്പ, ലുക്മാന്, ഗോകുലന് സുജിത് ശങ്കര്‍, ഐ.ടി. ജോസ്, വിന്‍സി അഭിലാഷ്, ദേവി രാജേന്ദ്രന്, ധന്യ അനന്യ, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വലിയകുളം എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഇതില്‍ അഭിനയിക്കുന്നു.
ഉര്‍വ്വശി തീയേറ്റേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Recent Comments