സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.
സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സോഷ്യല്‍ പൊളിറ്റിക്സ് ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയാണ് ചിത്രമെങ്കിലുമെങ്കിലും കുടുംബപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. സസ്പെന്‍സും ത്രില്ലറും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി ത്രില്ലര്‍ കൂടിയാണ് ഈ ചിത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നതെന്ന് സംവിധായകന് ചന്ദ്രന് നരീക്കോട് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന് വ്യക്തമാക്കി.
ഏറെ നാളുകള്‍ക്ക് ശേഷം സംഗീതജ്ഞന് മോഹന്‍ സിത്താര ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതവും സംഗീത പ്രതിഭ വിദ്യാധരന്‍മാഷ് ഗാനങ്ങള്‍ക്ക് സംഗീതവും ഒരുക്കിയിരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.
സിബി തോമസ്, ശിവദാസന്‍, സദാനന്ദന്, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഥ, തിരക്കഥ പ്രമോദ് കൂവേരി, ഛായാഗ്രഹണം പ്രസൂണ്‍ പ്രഭാകര്‍, ചിത്രസംയോജനം ഡീജോ പി വര്‍ഗ്ഗീസ്, ചമയം പീയൂഷ് പുരഷു, കലാസംവിധാനം മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍ ധീരജ് ബാല, വസ്ത്രാലങ്കാരം വിജേഷ് വിശ്വം, പിആര്‍ഒ പിആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ്കുമാര്‍ വി വി. സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം തുടങ്ങിയവരാണ് സ്റ്റേറ്റ് ബസ്സിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments