ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം, ന്നാ താന്‍ കേസുകൊട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരില്‍ ആരംഭിച്ചു.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ സുരേശനെയും സുമലതയേയും അവതരിപ്പിച്ച രാജേഷ് മാധവനെയും ചിത്രയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സംവിധായകന് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേശന്റെയും സുമലതയുടെയും പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
പയ്യന്നൂര്‍ ഗവ. കോളജില്‍ നടന്ന വേറിട്ട ചടങ്ങിലൂടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.
രാജേഷ് മാധവനും ചിത്രയും വിവാഹ ഹാരമണിഞ്ഞ് കടന്നുവന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തങ്ങളെ ഒന്നിപ്പിക്കാനായി രാജേഷ് മാധവന് സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളിനെ വേദിയിലേയ്ക്ക് ക്ഷണിച്ചു. ഇരുവരും സംവിധായകന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി.
ഉത്തരമലബാറിന്റെ പശ്ചാത്തലത്തില്‍, അവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്കി, റിയലിസ്റ്റിക്കായ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സുധീഷ്, ശരത് രവി, ബാബു അന്നൂര്‍ എന്നിവര്‍ക്കൊപ്പം ഓഡിഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങളും നാടകകലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ അജിത് തലാപ്പള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം സബിന്‍ ഊരാളു കണ്ടി, ഗാനങ്ങള്‍ വൈശാഖ് സുഗുണന്, സംഗീതം ഡോണ്‍ വിന്‍സന്റ്, എഡിറ്റിംഗ് ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാസംവാധാനം ജിത്തു സെബാസ്റ്റ്യന്‍- മിഥുന് ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ലിജി പ്രേമന്, സ്പെഷ്യല്‍ കോസ്റ്റ്യൂം സുജിത് സുധാകരന്, മേക്കപ്പ് ലിബിന് മോഹന്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ് മനു ടോമി, രാഹുല്‍ നായര്‍. കോ- പ്രൊഡ്യൂസേര്‍സ് ജെയ്ക്കെ, രതീഷ് ബാലകൃഷ്ണന് പൊതുവാള്, വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ.കെ. മുരളീധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മണമ്പൂര്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ റിഷാജ് മുഹമ്മദ്.
Recent Comments