ജിയോബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. കഴിഞ്ഞവര്‍ഷം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഹര്മന് ബവേജയാണ് റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത്.
ഹര്മന് ബവേജയും വിക്കി ബഹ്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി രണ്ട് പ്രമുഖ താരങ്ങളെ സമീപിച്ചതായി അറിയുന്നു. അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ചിത്രം 2022 പകുതിയോടെ റിലീസ് ചെയ്യുമെന്നും അറിയുന്നു.
എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ രവീന്ദ്രന് ആണ്. ഇതേ പേര് തന്നെയാണ് തമിഴ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ചിത്രത്തിന്റ ഫസ്റ്റ് ലൂക്ക് പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. ആര് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്. ആര്‍ഡിസി മീഡിയയുടെ ബാനറില്‍ ദര്ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments