സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ജയം കൊണ്ടാന്, കണ്ടേന് കാതലൈ, സേട്ടൈ, ബിസ്കോത്, ഇവന് തന്തിരന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ആര്. കണ്ണനാണ് സംവിധായകന്. പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ ശിഷ്യനാണ് ആര്. കണ്ണന്.
തമിഴില്‍ നിമിഷാ സജയന് പകരക്കാരിയായി എത്തുന്നത് ഐശ്വര്യാ രാജേഷാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് ചെന്നൈയില്‍ നടന്നു
താരനിര്‍ണ്ണയം നടന്നുവരികയാണ്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ടൈറ്റില്‍ ഇട്ടിട്ടില്ല. മസാല പിക്സിന്റെ ബാനറില്‍ കണ്ണന് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം.കെ.ആര്.പി പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്. ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രാഹകന്‍. പി.ആര്.ഒ സി.കെ. അജയ്കുമാര്‍.
Recent Comments