ബുച്ചിയോണ്‍ അന്താരാഷ്ട്ര ഫന്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍ സാന്‍ സെബാസ്റ്റ്യന്‍ ഹൊറര്‍ ആന്‍ഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ദി മീഡിയം’ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 21 നാണ് പ്രദര്‍ശനം. ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. ഷിവര്‍ ഷിവര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
തലമുറകളായി ഒരു കുടുംബത്തിലെ സ്ത്രീകളെ കൈവശം വയ്ക്കുന്ന ബയാന്‍ എന്ന ദുരാത്മാവിന്റെ അവിശ്വസനീയമായ ഇടപെടലുകള്‍ക്ക് പരിഹാരം കാണുന്ന മിങ്ക് എന്ന പെണ്‍കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്.
മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനകം ലോക ശ്രദ്ധ നേടിയ ചിത്രമാണിത്. ഷട്ടര്‍ എന്ന ഹൊറര്‍ ചിത്രമൊരുക്കിയ ബന്ജോങ് ആണ് ദി മീഡിയയുടെയും സംവിധായകന്.
Recent Comments