കമ്മാരസംഭവത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് തീര്‍പ്പ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം ആഗസ്റ്റ് 25 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അബ്ദുള്ള, പരമേശ്വരന്‍, കല്യാണ്‍, രാംകുമാര്‍ എന്നീ നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തിലെ നാല് വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ നാലുപേരും. നാലുപേരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ കണ്ടുമുട്ടുകയാണ്. ഈ കൂടിച്ചേരലിനിടെ ചില പ്രശ്‌നങ്ങളും അവരെ വേട്ടയാടുന്നുണ്ട്. അത് ബാല്യകാലത്തിലുണ്ടായ ചില സംഭവങ്ങളാണ്. പുതിയ സാഹചര്യത്തില്‍ അവരെ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ഒരു ത്രില്ലറാണ് ചിത്രം. അബ്ദുള്ളയെ പൃഥ്വരാജും, പരമേശ്വരനെ സൈജു കുറുപ്പും കല്യാണിനെ ഇന്ദ്രജിത്തും രാംകുമാറിനെ വിജയ് ബാബുവും അവതരിപ്പിക്കുന്നു. സിദ്ധിക്ക്, ലുക്ക്മാന്‍ അവറാന്‍, ഇഷ തല്‍വാര്‍, അലന്‍സിയന്‍, ശ്രീകാന്ത് മുരളി, ഹന്നാ റെജി കോശി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മുരളി ഗോപിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ചിത്രത്തിന് ഗാനങ്ങളെഴുതി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും മുരളിയാണ്. ഗോപിസുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. കെ.എസ്. സുനില്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഷിബു ജി. സുശീലനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments