രവി തേജയെ നായകനാക്കി വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നാളിതുവരെ കാണാത്ത വിധത്തിലാണ് ഈ ചിത്രത്തിന്റെ പ്രൊമോഷന് ഈവന്റുകള്‍ ഓര്‍ഗനൈസ് ചെയ്തതും. രാജമുദ്രിയിലെ ഗോദാവരി നദിക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളില്‍വച്ചായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററും കണ്‍സപ്റ്റ് വീഡിയോയും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്ക് എടുത്തു.
തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവിതേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ടൈഗര്‍ നാഗേശ്വര റാവുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കണ്‍സെപ്റ്റ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് ഭാഷാ ചിത്രങ്ങളില്‍നിന്നുള്ള അഞ്ച് മുന്‍നിര താരങ്ങളുടെ വോയ്സ് ഓവറോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും തെലുങ്കില്‍നിന്ന് വെങ്കിടേശും ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും കന്നഡയില്‍നിന്ന് ശിവ രാജ് കുമാറും തമിഴില്‍നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.
നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് രവി തേജയുടെ നായികമാരായി എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കശ്മീര്‍ ഫയല്‍സിനും കാര്‍ത്തികേയ 2 നും ശേഷം അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഒക്ടോബര്‍ 20 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്.ഒ. ആതിര ദില്‍ജിത്ത്.
Recent Comments