വാക്കും ചൂളവും അടുത്തിടെ ഞാനഭിനയിച്ച രണ്ട് ചിത്രങ്ങളാണ്. ആ ചിത്രങ്ങള്‍ കണ്ടിട്ട് ‘ഞാനൊരു നടനാണെന്ന്’ പറഞ്ഞത് സതീഷാണ്. നിരവധിപ്പേരുടെ കീഴില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ചെറുപ്പക്കാരനാണ് സതീഷ്. എന്റെ സിനിമകളുടെയും അസോസിയേറ്റായിട്ടുണ്ട്. അതിനൊക്കെശേഷമാണ് ഒന്നുരണ്ട് കഥകള്‍ സതീഷ് എന്നോട് പറഞ്ഞിരുന്നു. എന്നെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടാണ് അദ്ദേഹം ആ കഥകള്‍ മെനഞ്ഞതും. അതില്‍ ഒരു കഥ സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് നിര്‍മ്മാതാവ് പിന്മാറുന്നത്. അതോടെ ആ സിനിമ ഇടയ്ക്കുവച്ച് നിന്നുപോയി. കുറച്ച് നാളുകള്‍ക്കുശേഷം സതീഷ് എന്നെ വീണ്ടും വിളിച്ചു. ഞാന്‍ നടക്കാനിറങ്ങിയ ഒരു പകല്‍സമയത്ത്. പതിനഞ്ച് മിനിറ്റെടുത്ത് അയാള്‍ എന്നോടൊരു കഥ പറഞ്ഞു. ഒരു അസാധാരണ പ്രമേയമായിരുന്നു. ഞാന്‍ ത്രില്ല്ഡ് ആയി. പിന്നീട് കാസ്റ്റിംഗിനെക്കുറിച്ച് തിരക്കുമ്പോള്‍ സതീഷ് പറഞ്ഞത് ‘എനിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ രണ്ട് താരങ്ങളെ വേണമെന്നും അതിലൊരാള്‍ നിഷാദും മറ്റേയാള്‍ ഇര്ഷാദുമായിരിക്കുമെന്നാണ്.’ പിന്നീട് ഇതിന്റെ കഥ പറയുന്നത് ഡിഫോര്‍ട്ട് ഉടമ മാനുവല്‍ ക്രൂസ് ഡാര്വിനോടാണ്. അദ്ദേഹത്തിനും കഥ ഇഷ്ടമായി. സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹം മുന്നോട്ട് വരികയായിരുന്നു. അതിനുശേഷമാണ് ഇതിന് തിരക്കഥയും സംഭാഷണവും എഴുതാന്‍ മുഹാദ് വെമ്പായത്തെ സമീപിക്കുന്നത്. മുമ്പ് ഗോള്‍ഡ് എഫ്.എമ്മിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു മുഹാദ്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാനപുരസ്കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുള്ളയാളുമാണ്. കണ്ടന്റാണ് അദ്ദേഹത്തെയും തിരക്കഥ എഴുതാന്‍ പ്രേരിപ്പിച്ചത്. ടു മെന്‍ പിറവി കൊള്ളുന്നത് അങ്ങനെയാണ്. എം.എ. നിഷാദ് പറഞ്ഞു.
ടു മെന്‍ ഒരു റോഡ് മൂവിയാണ്. ഒരു മരുഭൂമിയിലൂടെയുള്ള സാധാരണ യാത്രയ്ക്കിടെ നടക്കുന്ന ഒരു അസാധാരണ സംഭവം. അതൊരു ബക്രീദിന്റെ തലേന്നായിരുന്നു. തൊണ്ണൂറു ശതമാനവും ദുബായിലാണ് ഷൂട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 15 ന് ദുബായില്‍ ഷൂട്ടിംഗ് തുടങ്ങും.
രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മിഥുന് രമേശ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍, സുനില്‍ സുഗത, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്കുന്ന ആനന്ദ് മധുസൂദനനാണ്. നിഷാദ് പറഞ്ഞു.
ടു മെന്നിലൂടെ മറ്റൊരു നിര്‍മ്മാണ കമ്പനികൂടി മലയാളസിനിമയിലേയ്ക്ക് എത്തുകയാണ്. ഡി ഗ്രൂപ്പ് എന്നാണ് ബാനറിന്റെ പേര്. പ്രശസ്തമായ ആള് സീസന്‍സ്, ഡിഫോര്‍ട്ട് തുടങ്ങിയ ഹോട്ടല്‍ ഗ്രൂപ്പുകളുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായ മാനുവല്‍ ക്രൂസ് ഡാര്‍വിനാണ് നിര്‍മ്മാതാവ്.
Recent Comments