‘ഡബിള്‍സി’നും ‘വന്യ’ത്തിനും ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്‍ലോക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു.
ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും മുഖാമുഖം നോക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഉള്ളടക്കം. അവര്‍ക്കിടയിലാണ് സിനിമയുടെ ടൈറ്റില്‍.
‘ലോക് ഡൗണ്‍ കാലത്താണ് ഈ കഥയുടെ സ്പാര്‍ക്ക് ഉണ്ടാകുന്നത്. അതിന് പ്രചോദനമായത് മുഖ്യമന്ത്രിയും.’ സോഹന്‍ പറയുന്നു.
‘ഈ ലോക് ഡൗണ്‍ കാലത്ത് കുടുംബങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും, കുടുംബാംഗങ്ങള്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാവണമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. കുടുംബത്തില്‍ പ്രശ്നം ഉണ്ടാകാന്‍ കാരണം എന്തായിരിക്കുമെന്ന് വെറുതെ ആലോചിച്ചു. അപ്പോഴാണ് അണ്‍ലോക്കിന്റെ കഥ തെളിയാന്‍ തുടങ്ങിയത്. അതുവരെ പരസ്പരം ഒന്നും മിണ്ടാന്‍പോലും കഴിയാത്തവിധം തിരക്കുള്ളവരായിരുന്നു ഭാര്യയും ഭര്ത്താവുംവരെ. മുഴുവന്‍ സമയവും വീടിനുള്ളില്‍ തന്നെയായി. ലോക്ക്ഡൗണ്‍ ആയതോടെ അതൊക്കെ മാറി.’
‘പരസ്പരം സംസാരിക്കാനും ഇടപഴകാനുമൊക്കെ തുടങ്ങി. അപ്പോഴാണ് അവര്‍ ചെയ്തുപോയ തെറ്റുകളുടെ ആഴം മനസ്സിലാക്കുന്നത്. അത് ചിലര്‍ക്ക് തിരുത്തലിനുള്ള അവസരമായിരുന്നു. മറ്റു ചിലര്‍ക്ക് കലഹിച്ച് പിരിയാനും. എന്റെ കഥ പക്ഷേ ശുഭപര്യവസായിയാണ്. അണ്‍ലോക്ക് എന്ന ടൈറ്റില്‍കൊണ്ട് അര്‍ത്ഥമാക്കുന്നതുതന്നെ എല്ലാ ലോക്കുകളില്നിന്നുമുള്ള മോചനം എന്നാണ്.’
‘ഈ ലോക് ഡൗണ്‍ കാലത്ത് ഞാനൊരു വെബ് സീരിയസില്‍ അഭിനയിച്ചിരുന്നു. കില്ലര്‍ ജോയ് എന്നാണ് അതിന്റെ പേര്. മെക്കാര്‍ട്ടിന്‍ ചേട്ടനാണ് അതിന്റെ സംവിധായകനും തിരക്കഥാകൃത്തും. അതിന്റെ നിര്‍മ്മാതാവ് ആന്റണി ബിനോയ്യോട് ഞാന്‍ അണ്‍ലോക്കിന്റെ കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. അങ്ങനെയാണ് വളരെ പെട്ടെന്ന് ഇതൊരു പ്രോജക്ടായി മാറുന്നത്.’
‘എന്റെ അടുത്ത സുഹൃത്താണ് ചെമ്പന്‍ വിനോദ്. ചെമ്പനോടും കഥ പറഞ്ഞു. പെട്ടെന്ന് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇതിലെ നായിക സുന്ദരിയും നന്നായി അഭിനയിക്കാന്‍ അറിയുന്ന മലയാളിയുമാവണം. എല്ലാവരും നിര്‍ദ്ദേശിച്ച പേരായിരുന്നു മംമ്താ മോഹന്‍ദാസിന്റേത്. മംമ്ത ആ സമയം അമേരിക്കയിലായിരുന്നു. ലോക്ഡൗണ്‍ സമയത്ത് അവര്‍ക്ക് വരാന്‍ കഴിയുമോ എെന്നാരു സംശയം ഉണ്ടായിരുന്നു. കഥ കേട്ടു കഴിഞ്ഞപ്പോള്‍, പെട്ടെന്ന് ടിക്കറ്റ് ഇടാനാണ് അവരും പറഞ്ഞത്. ഇവരെ കൂടാതെ ശ്രീകാന്തും ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും പാഷാണം ഷാജിയും ശ്രിന്ധയും താരനിരയിലുണ്ട്. ദീപന്റെ ‘ഹീറോ’യ്ക്ക് ശേഷം ശ്രീകാന്ത് അഭിനയിക്കുന്ന മലയാള ചിത്രംകൂടിയാണ് അണ്‍ലോക്ക്.’
അഭിലാഷ് ശങ്കറാണ് ഛായാഗ്രാഹകന്‍. സാജനാണ് എഡിറ്റര്‍. സാബു വിതുര കലാസംവിധാനവും റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. രമ്യ സുരേഷാണ് കോസ്റ്റിയൂമര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സി.ജെ. ഡേവിസണ്‍.
ചിത്രീകരണം പൂര്‍ത്തിയായ അണ്‍ലോക്കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
Recent Comments