രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ പൂജ ഇന്ന് രാവിലെ ശംഖമുഖത്തിനടുത്തുള്ള ദേവീക്ഷേത്രത്തില്‍വച്ച് നടന്നു. സുരേഷ്കുമാറിന്റെ അമ്മ ശാരദയാണ് നിലവിളക്ക് തെളിയിച്ചത്. സ്വിച്ചോണ്‍ ചെയ്തത് മേനകാസുരേഷായിരുന്നു. ക്ലാപ്പ് ഓണ്‍ സുരേഷ്കുമാറും നിര്‍വ്വഹിച്ചു. സുരേഷ്കുമാറിന്റെ അടുത്ത കുടുംബാംഗങ്ങളെകൂടാതെ ഗായകനും നടനുമായ കൃഷ്ണചന്ദ്രന്, ഭാര്യ വനിത, നടി ശ്രീലത എന്നിവരും ചടങ്ങില്‍ പങ്കുകൊണ്ടു.
ടൊവിനോ തോമസും കീര്ത്തിസുരേഷുമാണ് വാശിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ കുടുംബസമേതം കാശ്മീരിലാണ്. കീര്‍ത്തിസുരേഷ് ചെന്നൈയിലും. അതുകൊണ്ട് ഇരുവര്‍ക്കും പൂജാചടങ്ങില്‍ എത്തിച്ചേരാനായില്ല. ബൈജു സന്തോഷ്, നന്ദു, വനിത, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരനിരക്കാര്‍.
വാശിയുടെ ചിത്രീകരണം നവംബര്‍ 26 ന് തിരുവനന്തപുരത്ത് ആരംഭിക്കും. നീല്‍ ഡി. കുഞ്ഞ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂരാണ്.
Recent Comments