പപ്പന് നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് എത്രയായി മുപ്പത്തി…? കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറില്‍ നിന്നൊരു മണിമാരന്‍, ജ്വലനം, കരിങ്കണ്ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പപ്പന് നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.
വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ പപ്പന് നരിപ്പറ്റ പറഞ്ഞു. വളരെ ആര്‍ഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞരെ ശപിച്ചു കൊണ്ടും നാല്‍പ്പതു വയസ്സു കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്.
പ്രശാന്ത് മുരളി, ഉണ്ണിരാജാ, നസീര്‍ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ് എന്നിവര്‍ക്കൊപ്പം വി ഫോര്‍ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
നോ ലിമിറ്റ്സിന്റെ ബാനറില്‍ ഷിജു യു.സി.യാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷിജു യു.സി.യുടെ കഥക്ക് ഫൈസല്‍ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷിബു സുകുമാരനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സമീര്‍ ജിബ്രാനാണ് ഛായാഗ്രാഹകന്‍. പി.ആര്.ഒ. വാഴൂര്‍ ജോസ്.
ജനുവരി മധ്യത്തോടെ സിനിമയുടെ ചിത്രീകരണമാരംഭിക്കും. മൈസൂര്‍, വടകര, മാഹി, തലശ്ശേരി എന്നിവയാണ് ലൊക്കേഷന്‍.
Recent Comments