അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തില്‍നിന്നും ഒരു ബ്രഹ്മാണ്ഡചിത്രം വരുന്നു. ‘വീരമണികണ്ഠന്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസിനെത്തും.
ഭഗവാന്റെ തനതു കഥയെ ആധുനിക കാലഘട്ടത്തില്‍ കൂടുതല്‍ ആസ്വാദ്യകരവും ഒപ്പം ഭക്തിനിര്ഭരവുമാകുന്ന തരത്തിലാണ് ഒരുക്കുന്നത്.
വണ്‍ ഇലവന്റെ ബാനറില്‍ സജി എസ് മംഗലത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ധ്യാന്‍ നായകകഥാപാത്രമാകുന്ന ത്രീഡി ചിത്രം 11:11 ഉടന്‍ പ്രദര്‍ശനത്തിനെത്തും.
വീരമണികണ്ഠന്റെ ഒഫിഷ്യല്‍ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വര്‍ഷം വൃശ്ചികത്തില് ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖരായ ആര്‍ട്ടിസ്റ്റുകള്‍ വീരമണികണ്ന്റെ ഭാഗമാകും. ഒരു പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത്. പി.ആര്.ഒ. അജയ് തുണ്ടത്തില്‍.
Recent Comments