ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിച്ച് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണം ഇടുക്കി ചെറുതോണിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതിനെത്തുടര്‍ന്നാണ് ചിത്രീകരണം ബ്രേക്ക് ചെയ്യേണ്ടി വന്നത്. അമ്പതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നതെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനല്‍ പറഞ്ഞു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന് പൃഥ്വിരാജ് സെറ്റില്‍ ജോയിന്‍ ചെയ്തു. എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം വിലായത്ത് ബുദ്ധയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരന്‍ മാഷും ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുദ്ധം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെ യാണ് കഥാവികസനം.
ഷമ്മി തിലകനാണ് ഭാസ്ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോഹന്‍, പ്രശസ്ത തമിഴ് നടന് ടി.ജെ. അരുണാചലം, രാജശീ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. ജേയ്ക്ക് ബിജോയ് സിന്റേതാണ് സംഗീതം. ഛായാഗ്രഹണം- അരവിന്ദ് കശ്യപ്, രണ ദേവ്, എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്,
കലാസംവിധാനം- ബംഗ്ളാന്, മേക്കപ്പ്- മനുമോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് സുധാകര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- വിനോദ് ഗംഗ, സഞ്ജയന് മാര്‍ക്കോസ്, പ്രൊജക്റ്റ് ഡിസൈനര്‍- മനു ആ ലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍- രഘു സുഭാഷ് ചന്ദ്രന്, എക്സിക്യട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്സ്- രാജേഷ് മേനോന്, നോബിള്‍ ജേക്കബ്ബ്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്, പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- സിനറ്റ് സേവ്യര്‍.
ചിത്രീകരണം പുരോഗമിക്കുന്ന വിലായത്ത് ബുദ്ധ ഉര്‍വ്വശി പിക്ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
Recent Comments