പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 3 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇത്തവണയും വളരെ വ്യത്യസ്ത പ്രമേയമാണ് മുഹമ്മദ് മുസ്തഫ തന്റെ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മാലാ പാര്‍വതി, കനി കുസൃതി, ഹൃദു ഹാറൂണ്‍, കണ്ണന് നായര്‍ എന്നിവരാണ് പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
കഥാപാത്രങ്ങേളാട് സാദൃശ്യം തോന്നുന്നവരെ കോളേജുകളില്‍നിന്നും വഴിയോരങ്ങളില്‍നിന്നും കണ്ടെത്തി ഓഡിഷന് സെന്ററില്‍ എത്തിച്ച് അവര്‍ക്ക് ട്രെയ്നിംഗും നല്‍കിയുമാണ് പുതിയ താരങ്ങളെ കണ്ടെത്തിയത്.
കേരളത്തിലെ പ്രമുഖ നിര്‍മ്മാണ- വിതരണ കമ്പനിയായ എച്ച്. ആര്. പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ചിത്രത്തിനുവേണ്ടി രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ഫാസില്‍ നാസര്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ, സംഗീത സംവിധാനം മിഥുന് മുകുന്ദന്, കലാസംവിധാനം ശ്രീനു കല്ലേലില്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ആക്ഷന്‍ പി.സി. സ്റ്റന്‍ഡ്സ്, എക്സികുട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിത്ത് പിരപ്പന്‍കോട്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments