ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്ത്. ചൂഷണത്തിന് ഇരയാക്കപ്പെട്ട നടി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലില്‍ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകള്‍ ആരോപിച്ചിരുന്നു.
2013ല്‍ ഒരു സിനിമയുടെ ഭാഗമായിരിക്കെ, താന്‍ വാക്കുകളാലും ശാരീരികമായും മോശം അനുഭവത്തിലൂടെ കടന്നു പോയി എന്ന് ഈ നടി പറയുന്നു. സഹകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചുവെങ്കിലും, തനിക്കു നേരെയുള്ള അപമാനങ്ങള്‍ അസഹനീയമായി തീര്‍ന്നു എന്നും നടി കൂട്ടിചേര്‍ത്തു.
‘ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള് ജയസൂര്യ പുറകില്നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പേഴേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്ളാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ല. പിന്നീട് നടന് മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പേഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി. പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു’ നടി വെളുപ്പെടുത്തി.
Recent Comments