‘സൗദി വെള്ളക്ക, സംവിധായകന് മുരുകദോസ് സാറിനെ കാണിക്കണമെന്നുള്ളത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. മുരുകദോസ് സാറിന്റെ അസോസിയേറ്റ് സുധാസിനെ എനിക്ക് നേരിട്ട് അറിയാം. സുധാസ് മലയാളിയാണ്. കോഴിക്കോട്ടുകാരന്. എന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതും അദ്ദേഹമാണ്. സുധാസാണ് സൗദി വെള്ളക്കയെക്കുറിച്ച് മുരുകദാസ് സാറിനോട് ആദ്യം പറയുന്നത്. അദ്ദേഹം സിനിമ കാണാമെന്ന് ഏല്ക്കുകയും ചെയ്തു.’ സൗദി വെള്ളക്കയുടെ നിര്‍മ്മാതാവ് സന്ദീപ് സേനന് കാന്‍ ചാനലിനോട് പറഞ്ഞു.
‘അങ്ങനെ ഞാനും സംവിധായകന് തരുണ്‍ മൂര്‍ത്തിയും സുധാസും ആര്.ജെ. രഘുവും കൂടി ചെന്നൈയിലെത്തി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ടാഗോര്‍ സെന്ററില്‍ ഒരു ഷോ വെച്ചു. അത് കാണാന്‍ മുരുകദോസ് സാര്‍ എത്തി. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും ചീഫ് അസോസിയേറ്റുകളും സംവിധാന സഹായികളുമുണ്ടായിരുന്നു.’
‘സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ രണ്ട് കൈകളും ഉയര്‍ത്തി അദ്ദേഹം കൈയടിച്ചു. സംവിധാന സഹായികളും കൈയടികളോടെയാണ് സൗദി വെള്ളക്കയെ സ്വീകരിച്ചത്.’
‘തരുണ്‍ മൂര്‍ത്തിയെ കണ്ടപ്പോള്‍ അതിഗംഭീരം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഹസ്തദാനം നല്‍കിയത്. പിന്നീട് അദ്ദേഹം സംസാരിച്ചത് മുഴുവനും സിനിമയെക്കുറിച്ചായിരുന്നു. മനസ്സ് നിറഞ്ഞാണ് അദ്ദേഹം ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയത്. പോകുന്നതിന് മുമ്പ് ഞങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മുരുകദോസ് സാര്‍ സമയം കണ്ടെത്തി.’ സന്ദീപ് പറഞ്ഞുനിര്‍ത്തി.
ഡിസംബര്‍ 2 ന് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സൗദി വെള്ളക്ക പ്രേക്ഷകമനസ്സുകള്‍ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്.
Recent Comments