ഗ്രീന്‍ട്യൂണ്‍സിന്റെ ബാനറില്‍ മുഴുനീള VFX സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ ‘ഭൂതം ഭാവി’ പുറത്തിറങ്ങി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി നിരവധി സിനിമാ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകന് റോണി റാഫേല്‍ വേറിട്ടൊരു സംഗീതാനുഭവമാണ് ഈ പാട്ടിലൂടെ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.
‘മെറ്റാ വേര്‍സ്’ എന്നറിയപ്പെടുന്ന വിര്‍ച്വല്‍ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നര്‍മരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക്കിങ് എന്നറിയപ്പെടുന്ന ആര് ജെ കാര്‍ത്തിക്കാണ്. ഗാനരംഗത്തില്‍ ഒരു പ്രധാന വേഷത്തിലും കാര്‍ത്തിക് എത്തുന്നുണ്ട്. പ്രണാം ജോസഫാണ് ഗാനമാലപിച്ചിരിക്കുന്നത്. പ്രണാമിന്റെ മൂന്നാമത് സംഗീത ആല്‍ബമാണ് ‘ഭൂതം ഭാവി’. അര്ഫാന് നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്സും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണന് എസ് എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്ദ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഛായാഗ്രഹണം വേണു ശശിധരന് ലേഖ, രാജേഷ് ജയകുമാറാണ് ഡിഐ, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments