സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടിയാണെന്ന് തെളിയിച്ച് സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ ജെയ്സണ്‍ ജെ നായര്‍. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷപരിപടിക്കായി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥികള്‍ കേരളീയത്തിനായി വരികളെഴുതി ചിട്ടപ്പെടുത്തിയ ഗാനം എന്ന പേരിലാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുന്നത്.
‘തുഞ്ചന്റെ കാകളികള്‍ ഒരു കിളികൊഞ്ചലായി’ എന്ന് തുടങ്ങുന്ന ഗാനം 2004-2006 കാലഘട്ടത്തില്‍ ജെയ്സണ്‍ ചിട്ടപ്പെടുത്തിയതാണ്. സോമദാസ് കാണക്കാരി എഴുതിയ വരികള്‍ക്ക് ഈണം നല്കി കുമാരമംഗലം സ്കൂളിലെ കുട്ടികള്‍ക്ക് കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ ഗാനമാണ്. കോപ്പിയടിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ജെയ്സണ്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
2006 ല്‍ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് ജെയ്സണ്‍ സിനിമാഗാന സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ ജി. വേണുഗോപാല്‍ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനം ജനശ്രദ്ധ ആകര്‍ഷിച്ചു. മിഷന് 90 ഡെയ്സ്, ശുദ്ധരില്‍ ശുദ്ധന്‍, ഇത്രമാത്രം എന്നീ ചിത്രങ്ങളിലും സംഗീത സംവിധാനം നിര്വ്വഹിച്ചുണ്ട്.
Recent Comments