സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്ബി സൂസനെയാണ് രാഹുല്‍ ജീവിത പങ്കാളിയാക്കുന്നത്. നെടുമ്പാശ്ശേരി ഫ്ളോറ ഇന്റര്‍നാഷണലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ജൂണ്‍ 12ന് സിറ്റി എറണാകുളം ആല്‍ഫ ഹൊറയ്സണ്‍ ഓഡിറ്ററിയത്തില്‍ വെച്ചാണ് വിവാഹം.
ഹോം, മേപ്പടിയാന്, 1971 ബിയോണ്ട് ദ ബോര്‍ഡേര്‍സ്, ആകാശവാണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കി ശ്രദ്ധേയനായ സംഗീതജ്ഞനാണ് രാഹുല്‍ .ശ്രീനിലയം വീട്ടില്‍ സുബ്രമണ്യന്‍ ഉണ്ണിയും ജയശ്രീയുമാണ് രാഹുലിന്റെ മാതാപിതാക്കള്‍. അഭിനേത്രിയായ രമ്യ നമ്പീശന്റെ സഹോദരന് കൂടിയാണ് രാഹുല്‍. ചെമ്പകശ്ശേരില്‍ ബേബി പോളിന്റെയും സൂസന് ബേബി പോളിന്റെയും മകളാണ് ഡബ്ബി.
Recent Comments