നടന് ആസിഫ് അലിയില്‍നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ അനിഷ്ടം കാണിച്ച സംഗീതസംവിധായകന് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണ നല്‍കിക്കൊണ്ട് താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ സംഗീത സംവിധായകനും ഗായകനുമായ ശരത് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
ശരത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
‘കല എന്നത് ദൈവീകം ആണ്, അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്.. ചിലര്‍ അഭിനയത്തില്‍ മറ്റു ചിലര്‍ സംഗീതത്തിലോ, ചിത്ര രചനയിലോ ,വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവിക സാനിധ്യം ഉണ്ട്… ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള് കാണേണ്ടത്…
പുരസ്കാര ദാന ചടങ്ങുകളില്‍ നമക്ക് പുരസ്കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്… അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും… അപ്പോള്‍ പുരസ്കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്കാരം നല്കിയ കലാകാരന് വേദനിപ്പിച്ചു എങ്കില്‍,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്നമേ ഒള്ളു…
രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്ക്കുന്ന ഒരു സംഗീതജ്ഞന് ആണ്, മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി…
അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്… ആസിഫ് എന്റെ കുഞ്ഞു അനുജന് ആണ്… എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന് പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല… അപ്പോള്‍ ആസിഫ്നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു ‘പോട്ടെടാ ചെക്കാ’ വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടെല്‍ നിന്റെയൊപ്പം ഞങള്‍ എല്ലാരും ഉണ്ട്…’
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ രമേശ് നാരായണന് സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്കാരം നല്‍കുകയായിരുന്നു.
Recent Comments