സംഗീതജ്ഞന് എ.ആര്. റഹ്മാനും ഭാര്യ സംഗീതജ്ഞന് എ.ആര്. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് പ്രസ്താവനയില്‍ പറഞ്ഞത്.
‘വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്. റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.’ വന്ദനാ ഷാ പറഞ്ഞു.
1995 ലാണ് എ.ആര്. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് എ.ആര്. റഹ്മാന് മുതിര്‍ന്നിട്ടില്ല.
റഹ്മാന്-സൈറ ദമ്പതികള്‍ക്ക് ഖത്തീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ഉള്ളത്. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. തങ്ങളുടേത് വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുന്‍പ് റഹ്മാന് പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നുവെന്നുമാണ് ഒരു ചാറ്റ് ഷോയില്‍ റഹ്മാന് പറഞ്ഞത്.
Recent Comments