ഭരണം കിട്ടിയാൽ കോൺഗ്രസിൽ നിന്നും ആര് മുഖ്യമന്ത്രിയാകുമെന്നതിനെ കുറിച്ച് ചർച്ച നടക്കുമ്പോൾ മുൻ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തകലയ്ക്ക് പിന്തുണ വർധിക്കുന്നു.കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘടാനം രമേശ് ചെന്നിത്തലയാണ് നിർവഹിച്ചത് ,അതുവഴി എൻഎസ്എസിന്റെ പിന്തുണ രമേശിന് കിട്ടി .
അതിനുമുമ്പ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണക്കുകയുണ്ടായി.ഇപ്പോൾ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും ആത്മീയ ആചാര്യനുമായ സാദിഖ് അലി ശിഹാബ് തങ്ങളും രമേശിനെ പ്രശംസിച്ച് രംഗത്തുവന്നതോടെ മുസ്ലിം ലീഗും രമേശിനോടോപ്പമാണെന്ന സന്ദേശമാണ് നൽകിയത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ശിഹാബ് തങ്ങൾ രമേശ് ചെന്നിത്തലയെ പുകഴ്ത്തി. സാദിഖ് അലി ശിഹാബ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :
“പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്രിബ് നിസ്കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.”
കോൺഗ്രസിനു കേരളത്തിൽ അധികാരം കിട്ടിയാൽ മുഖ്യമന്ത്രി പടം മോഹിക്കുന്ന ഏഴുപേർ ഉണ്ട് .കെ മുരളീധരൻ ,രമേശ് ചെന്നിത്തല,കെ സി വേണു ഗോപാൽ ,വി ഡി സതീശൻ ,ശശി തരൂർ ,കെ സുധാകരൻ ,എം എം ഹസൻ .ഇതിൽ അഞ്ചു പേര് നായർ സമുദായംഗങ്ങൾ ആണ് .മറ്റൊരാൾ ഈഴവ സമുദായവും വേറൊരാൾ മുസ്ലിം സമുദായവുമാണ് .
Recent Comments